Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homer

സ​ങ്കീ​ർ​ണ​വും ഇ​തി​ഹാ​സ​വും ഒ​ന്നി​ച്ചു ചേ​ർ​ക്ക​പ്പെ​ട്ട നോ​ള​ന്‍റെ ഒ​ഡീ​സി  

ഹോ​ളി​വു​ഡി​ലെ വി​സ്മ​യ സം​വി​ധാ​യ​ക​നാ​യ ക്രി​സ്റ്റ​ഫ​ർ നോ​ള​ന്‍റെ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സ​ങ്കീ​ർ​ണ​വും ഇ​തി​ഹാ​സ​വും ചേ​ർ​ന്നൊ​രു മ​നോ​ഹ​ര സൃ​ഷ്ടി​യാ​ണ് ഒ​ഡീ​സി.

കേ​വ​ല​മൊ​രു ശാ​സ്ത്ര സി​നി​മ എ​ന്ന​തി​ന​പ്പു​റം മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും വി​കാ​ര​ങ്ങ​ളു​ടെ​യും ക​ഥ പ​റ​യു​ന്ന ഒ​രു ഇ​തി​ഹാ​സ​മാ​യാ​ണ് പ്രേ​ക്ഷ​ക​രും നി​രൂ​പ​ക​രും ചി​ത്ര​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്.

ട്രോ​ജ​ൻ യു​ദ്ധ​ത്തി​ന് ശേ​ഷം ക​പ്പ​ൽ​ച്ചേ​ത​ങ്ങ​ളും ക​ട​ൽ രാ​ക്ഷ​സ​ന്മാ​രെ​യും ദൈ​വ​കോ​പ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച്, സ്വ​ന്തം രാ​ജ്യ​മാ​യ ഇ​ത്ത​ക്ക​യി​ലേ​ക്ക് ഒ​ഡീ​സി​യ​സ് രാ​ജാ​വ് ന​ട​ത്തി​യ ഐ​തി​ഹാ​സി​ക​മാ​യ മ​ട​ക്ക​യാ​ത്ര​യാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ഹോ​മ​ർ 'ഒ​ഡീ​സി' എ​ന്ന ഇ​തി​ഹാ​സ കാ​വ്യ​ത്തി​ലൂ​ടെ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഗ്രീ​ക്ക് ഇ​തി​ഹാ​സ​ത്തെ ക്രി​സ്റ്റ​ഫ​ർ നോ​ള​ൻ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​മ്പോ​ൾ, ക​ഥ​യു​ടെ ഊ​ന്ന​ൽ ആ ​യാ​ത്ര​യ്ക്ക​ല്ല; മ​റി​ച്ച് ആ ​യാ​ത്രി​ക​നാ​ണ്. ബാ​ഹ്യ​മാ​യ പ്ര​തി​സ​ന്ധി​ക​ളേ​ക്കാ​ൾ ഒ​ഡീ​സി​യ​സ് എ​ന്ന മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലേ​റ്റ ആ​ഴ​മേ​റി​യ മു​റി​വു​ക​ളെ​യാ​ണ് നോ​ള​ൻ ഈ ​ചി​ത്ര​ത്തി​ൽ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്.

ഗ്രീ​ക്ക് ഇ​തി​ഹാ​സ​മാ​യ ഒ​ഡീ​സി​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു സി​നി​മ ചെ​യ്യാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച ഘ​ട​ക​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​ന് നോ​ള​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഈ ​ചി​ത്ര​ത്തി​ന്റെ യ​ഥാ​ർ​ത്ഥ സ​ത്ത അ​ട​ങ്ങി​യി​ട്ടു​ണ്ട്. എ​മി​ലി വി​ൽ​സ​ന്‍റെ ഒ​ഡീ​സി ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത് "Tell me about a complicated man" (സ​ങ്കീ​ർ​ണ​നാ​യ ഒ​രു മ​നു​ഷ്യ​നെ​ക്കു​റി​ച്ച് എ​ന്നോ​ട് പ​റ​യൂ) എ​ന്ന വ​രി​ക​ളോ​ടെ​യാ​ണ്. ഒ​രു ഇ​തി​ഹാ​സ നാ​യ​ക​ൻ എ​ന്ന​തി​ന​പ്പു​റം, ഒ​ഡീ​സി​യ​സ് എ​ന്ന മ​നു​ഷ്യ​ന്‍റെ മ​ന​സി​ന്‍റെ സ​ങ്കീ​ർ​ണ്ണ​ത​യും സം​ഘ​ർ​ഷ​ങ്ങ​ളു​മാ​ണ് നോ​ള​ൻ എ​ന്ന പ്ര​തി​ഭ​യെ ഈ ​ക​ഥ​യി​ലേ​ക്ക് ആ​ക​ർ​ഷി​ച്ച​ത്.

ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​നേ​ക്കാ​ൾ റി​യ​ലി​സ്റ്റി​ക് ആ​യ സെ​റ്റു​ക​ൾ​ക്കും പ്രാ​ക്ടി​ക്ക​ൽ ഇ​ഫ​ക്റ്റു​ക​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന നോ​ള​ന്‍റെ സി​ഗ്നേ​ച്ച​ർ ശൈ​ലി ഈ ​ചി​ത്ര​ത്തി​ലും ദൃ​ശ്യ​മാ​ണ്. IMAX കാ​മ​റ​ക​ളു​ടെ പ​ര​മാ​വ​ധി സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള ദൃ​ശ്യ​വി​രു​ന്നും സി​നി​മ​യു​ടെ വി​കാ​ര​ങ്ങ​ളെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന തീ​വ്ര​മാ​യ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ചി​ത്ര​ത്തി​ന് വ​ലി​യൊ​രു ദൃ​ശ്യ​ഭം​ഗി ന​ൽ​കു​ന്നു.

ക​ഥ​യെ ഒ​രേ നേ​ർ​രേ​ഖ​യി​ലൂ​ടെ​യ​ല്ലാ​തെ സ​മ​യ​ത്തി​ന്‍റെ പ​ല ത​ല​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി പ്രേ​ക്ഷ​ക​രെ ആ​കാം​ഷ​യു​ടെ മു​ന​മ്പി​ൽ നി​ർ​ത്തു​ന്ന​താ​ണ്.

Latest News

Corehub Up